0 Comments

 പ്രശസ്‌ത നടനും സൂപ്പർ താരവുമായ മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ് ചക്രവർത്തിക്കെതിരെ ബലാൽസംഗ കേസ്. 38 വയസുകാരിയുടെ പരാതിയെ തുടർന്ന് മുംബയ് ഓഷിവാര പൊലീസാണ് കേസെടുത്തത്. സംഭവം ഇങ്ങനെ മഹാക്ഷയ് ചക്രവർത്തി 2015 മുതൽ 2018 വരെ യുവതിയുമായി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് 2015ൽ അന്ധേരിയിലെ ആദർശ് നഗറിലുള‌ള ഫ്ളാ‌റ്റിൽ വച്ച് മഹാക്ഷയ് യുവതിയെ പീഡിപ്പിച്ചു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിട്ടും മഹാക്ഷയ് തയ്യാറായില്ല. ഒടുവിൽ 2018ൽ ഗർഭിണിയായപ്പോൾ വിവാഹം കഴിക്കില്ലെന്നും ഗർഭം അലസിപ്പിക്കണമെന്നും മഹാക്ഷയ് യുവതിയെ അറിയിച്ചു.പിന്നീട് മഹാക്ഷയുടെ അമ്മയായ യോഗിത ബാലിയെ വിളിച്ചെങ്കിലും യോഗിത ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

തുടർന്ന് ഇരുവർക്കുമെതിരെ യുവതി ഡൽഹി ബീംഗംപൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ബലാൽസംഗം,നിർബന്ധിച്ച് ഗർഭം അലസിപ്പിക്കൽ ഉൾപ്പടെ വിവിധ ക്രിമിനൽ ചട്ടങ്ങളനുസരിച്ച പൊലീസ് കേസ് രജിസ്‌ട്രർ ചെയ്‌തു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വൈകാതെ ഈ കേസിൽ മഹാക്ഷയ്‌ക്കും അമ്മയ്‌ക്കും ‌ജാമ്യം ലഭിച്ചു.

ഈ വർഷം മാർച്ചിൽ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് യുവതി സംഭവം നടന്നയിടത്തെ ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌ട്രർ ചെയ്‌തത്. ബലാൽസംഗം,അപായപ്പെടുത്തൽ.നിരന്തരം പീഡനം ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്താണ് മഹാ‌ക്ഷയ്‌ക്കെതിരെ കേസെടുത്തത്. ഹൗണ്ടഡ് ത്രിഡി ഉൾപ്പടെ ചിത്രങ്ങളിൽ അഭിനയിച്ച നടൻ കൂടിയാണ് മഹാക്ഷയ് ചക്രവർത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!