
സൂറത്ത്: നഗരത്തിൽ നടക്കുന്ന ചണ്ഡി പാഡ്വോ ആഘോഷത്തിന് മുന്നോടിയായാണ് സ്വർണം കൊണ്ടുള്ള ഘാരിയെന്ന പലഹാരം ഗുജറാത്തിലെ ബേക്കറി തയാറാക്കിയത്.
ശ്രദ്ധ പൂർണിമക്ക് മുന്നോടിയായാണ് ചണ്ഡി പാഡ്വോ ആഘോഷം നടക്കുന്നത്. ആഘോഷത്തിന് വ്യത്യസ്ത രീതിയിലുള്ള മധുരപലഹാരം തയാക്കുകയായിരുന്നു. സ്വർണത്തിലുള്ള ഘാരിക്ക് കിലോ ഗ്രാമിന് 9,000 രൂപയാണ് വില. സാധാരണ ഘാരിക്ക് പരമാവധി 800 രൂപ വരെയാണ് വില
സ്വർണം കൊണ്ടുള്ള ഘാരി ആരോഗ്യത്തിന് നല്ലതാണെന്നാണ് കടയുടമ അവകാശപ്പെട്ടു. എന്നാൽ കോവിഡ് കാരണം ഘാരിയുടെ ആവശ്യക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷക്കുന്നതായി കടയുടമ പറഞ്ഞു.