
ന്യൂഡൽഹി: ബി.ജെ.പി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ 28ന് ആക്ടിവിസ്റ്റായ സാകേത് ഗോഖലെ നൽകിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷൻ വിശദീകരണം നൽകിയത്.
ഭരണഘടനക്ക് എതിരായും തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുന്ന രീതിയിലും പ്രകടനപത്രികയിൽ പരാമർശങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി. എല്ലാ പാർട്ടികളും പ്രത്യേക ലക്ഷ്യങ്ങൾ മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ പുറത്തിറക്കാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി പ്രകടനപത്രിക ധനമന്ത്രി നിർമല സീതാരാമനാണ് പുറത്തിറക്കിയത്