
ന്യൂഡൽഹി: ബീഹാറിലെ 94 മണ്ഡലങ്ങൾക്ക് പുറമേ രാജ്യത്തെ 54 നിയമസഭാ മണ്ഡലങ്ങളിലേക്ക് കൂടി ഇന്ന് തെരഞ്ഞെടുപ്പ്. 10 സംസ്ഥാനങ്ങളിലായി 54 മണ്ഡലങ്ങളിലേക്കാണ് ജനങ്ങൾ ഇന്ന് വിധിയെഴുതുക.
മധ്യപ്രദേശ്-28, ഗുജറാത്ത്-8, ഉത്തർപ്രദേശ്-7, ഒഡീഷ, നാഗാലാൻഡ്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ രണ്ടു വീതം, ചത്തീസ്ഗഡ് ഡിലും തെലങ്കാനയിലും ഹരിയാനയിലും ഒന്നുവീതം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. എല്ലായിടങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു.