0 Comments

പട്ന: എൻഡിഎയെ വീണ്ടും തിരഞ്ഞെടുക്കാൻ ബീഹാർ തീരുമാനിച്ചു കഴിഞ്ഞതായി പ്രധാനമന്ത്രിമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ അരാരിയായിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതു നാലാം തവണയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നത്.

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ 94 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉച്ചയ്ക്ക് 1 വരെ 32.82 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് (രാഘോപുർ), സഹോദരൻ തേജ് പ്രതാപ് യാദവ് (ഹസൻപുർ) ബോളിവുഡ് താരം ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ (കോൺഗ്രസ്- ബങ്കിപ്പുർ) ഉൾപ്പെടെയുള്ളവർ മത്സരിക്കുന്ന മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതുന്നുണ്ട്.

ഗവർണർ ഫാഗു ചൗഹാൻ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ആർജെഡി നേതാവ് തേജസ്വി യാദവ്, എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ എന്നിവർ വോട്ട് രേഖപ്പെടുത്തി. എൻ‍ഡിഎയിൽ ബിജെപി 46, ജെഡിയു 43, മഹാസഖ്യത്തിൽ ആർജെഡി 56, കോൺഗ്രസ് 24 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന മണ്ഡലങ്ങൾ.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!