
തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസനയത്തെ പിന്തുണച്ച് കൊണ്ട് മൈ എൻ.ഇ.പി കേരളയുടെ ആഭിമുഖ്യത്തിൽ മഹാറാലി നടക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ മഹാ വെബ് റാലിയായാണ് പരിപാടി നടക്കുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതലായ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വെബ് റാലി നടത്തുന്നത്. നവംബർ ആറിന് 2:30 മുതൽ 3:30 വരെയായിരിക്കും പരിപാടി.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ റാലി ഉദ്ഘാടനം ചെയ്യും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ , കേന്ദ്രവിദേശകാര്യ സഹമന്ത്രി വി .മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.വിവിധ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും സർവ്വകലാശാല വൈസ് ചാൻസിലർമാരും സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങിൽ അതിഥികളാകും. പുതിയ വിദ്യാഭാസ നയത്തിലൂടെ നവകേരളം എന്നതാണ് വെബ് റാലിയുടെ മുഖ്യപ്രമേയം.