
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിൽ. അദ്ദേഹത്തിന്റെ വസതിയിലെത്തി ബലമായാണ് കസ്റ്റഡിയിലെടുത്തു. 2018ൽ നടന്ന ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ആത്മഹത്യാപ്രേരണകുറ്റം അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം,പോലീസ് തന്നെയും കുടുംബാംഗങ്ങളെയും കൈയേറ്റം ചെയ്തുവെന്ന് അർണാബ് ആരോപിച്ചു. ബലംപ്രയോഗിച്ച് പോലീസ് അര്‍ണാബിനെ വാഹനത്തില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അര്‍ണാബിന്റെ വീടിന്റെ എല്ലാ പ്രവേശനകവാടങ്ങളും പോലീസ് തടഞ്ഞിരിക്കുകയാണ്. വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെയും പോലീസ് തടഞ്ഞു.