
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ അപലപിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഐഎഫ്ഡബ്ല്യുജെ (ഇന്ത്യന്‍ ഫെഡറേഷന് ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്സ്). സുശാന്ത് സിംഗ് രാജ്പുത്തിന്റെയും പാല്‍ഘറിലെ സന്യാസിമാരുടെയും മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെയും മുംബൈ പൊലീസിനെയും അര്‍ണബ് നിശിതമായി വിമര്‍ശിച്ചിരുന്നത് പരസ്യമായ രഹസ്യമാണെന്ന് ഐഎഫ്ഡബ്ല്യുജെ പ്രതികരിച്ചു. അര്‍ണബ് ഗോസ്വാമിയെയും റിപ്പബ്ലിക് ടിവിയെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ അധികാരം ദുരുപയോഗം ചെയ്യലാണ് ഇത്. പോലീസിന്റെ ഏതൊരു അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറുള്ളവരാണ് മാധ്യമപ്രവര്‍ത്തകര്‍. അര്‍ണബ് രാജ്യം വിട്ടുപോകാന്‍ ശ്രമിച്ചിട്ടില്ല. ഏതൊരു ചോദ്യം ചെയ്യലിനും ഹാജരാകുമായിരുന്നുവെന്നും ഐഎഫ്ഡബ്ല്യുജെ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ഗോസ്വാമിയെ പിന്തുണയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.