
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അതിർത്തിയിൽ തുരങ്കം കണ്ടെത്തി സുരക്ഷാസേന. ആർഎസ് പുര സെക്ടറിലെ അതിർത്തിയിലാണ് ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) തുരങ്കം കണ്ടെത്തിയത്. ഈ തുരങ്കം വഴി ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞ് കയറ്റത്തിന് ഭീകരർ ശ്രമിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം.
ഇതിനു മുൻപും പാക്കിസ്ഥാൻ പ്രദേശത്ത് നിന്നും ഇന്ത്യയിലേക്കുള്ള തുരങ്കം കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞ് കയറുന്നതിനും ആയുധം കടത്തുന്നതിനും ഇത്തരം തുരങ്കങ്ങൾ ഭീകരർ ഉപയോഗിക്കാറുണ്ട്.