
പട്ന: ബീഹാറില്‍ 100 പേരുമായി പോയ ബോട്ട് ഗംഗാനദിയിൽ മറിഞ്ഞ് ഒരാള്‍ മരിച്ചു. 11 പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു. ബഗല്പുരിലാണ് ബോട്ട് മറിഞ്ഞത്.
സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷപെടുത്തിയവരെ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.