0 Comments

ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്തെ പലിശ പൂര്‍ണമായും എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടുക, കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

അതേസമയം, മൊറട്ടോറിയം കാലയളവിലെ പലിശക്ക് കൂട്ടുപലിശയോ പിഴപ്പലിശയോ ചുമത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

നിക്ഷേപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബാങ്കുകള്‍ പലിശ നല്‍കേണ്ടതുള്ളതിനാലും സ്വന്തംനിലക്ക് ഭരണപരമായ ചെലവുകളുള്ളതിനാലും ലോക്ഡൗണ്‍ കാലത്തെ പലിശ പൂര്‍ണമായും എഴുതിത്തള്ളണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി സൂചിപ്പിച്ചു.

മൊറട്ടോറിയം കാലയളവിലെ പലിശക്ക് കൂട്ടുപലിശയോ പിഴപ്പലിശയോ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവ തിരിച്ചുനല്‍കുകയോ അടുത്ത തിരിച്ചടവിലേക്ക് വരവ് വെക്കുകയോ ചെയ്യേണ്ടതാണ്.

നിക്ഷേപങ്ങളുടെ പലിശ കൊണ്ട് നടപ്പാക്കുന്ന നിരവധി ക്ഷേമ ഫണ്ടുകളുണ്ടെന്നും സുപ്രീംകോടതി തുടര്‍ന്നു. കൂട്ടുപലിശ എന്നത് ഒരുനിലക്ക് പലിശ അടക്കാത്തതിനുള്ള പിഴയാണ്. റിസര്‍വ് ബാങ്ക് തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്ത് പിന്നെങ്ങനെ കൂട്ടുപലിശ ഈടാക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *