0 Comments

ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തതോടെ എവിടെ നോക്കിയാലും പാര്‍ട്ടികളുടെയും, അവരുടെ സ്ഥാനാര്‍ത്ഥികളുടെയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍.ചെന്നൈയില്‍ വളരെ രസകരമായ സംഭവമാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് കാണാന്‍ സാധിച്ചത്.

അത്തരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടറുടെ തുണി അലക്കി, തന്നെ വിജയിപ്പിച്ചാല്‍ വാഷിംഗ് മെഷീന്‍ നല്‍കാമെന്ന് വാഗ്ദ്ധാനം നല്‍കിയിരിക്കുകയാണ് തമിഴ്നാട്ടിലെ നാഗപട്ടണം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവനാന്‍.

വണ്ടിപ്പേട്ടയില്‍ ഓരോ വീട്ടിലും കയറി വോട്ട് തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു സ്ത്രീ തുണി അലക്കുന്നത് മത്സരാര്‍ത്ഥിയുടെ ശ്രദ്ധിയില്‍പ്പെട്ടത്. ഉടന്‍ അടുത്തുപോയി വസ്ത്രങ്ങള്‍ താന്‍ അലക്കാമെന്ന് പറയുകയായിരുന്നു.
ഇതുകേട്ട് അന്തംവിട്ട സ്ത്രീ അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എങ്കിലും സ്ഥാനാര്‍ത്ഥിയുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനൊടുവില്‍ വീട്ടമ്മ അദ്ദേഹത്തിന് അലക്കികൊണ്ടിരുന്ന വസ്ത്രങ്ങള്‍ നല്‍കി.

നിലത്തിരുന്നു തുണികളെല്ലാം അലക്കി. കൂടാതെ അടുത്തുണ്ടായിരുന്ന കുറച്ച് പാത്രങ്ങളും കഴുകി. എല്ലാവരോടും തനിക്ക് തന്നെ ഉറപ്പായും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. വിജയിപ്പിപ്പിച്ചാല്‍ എല്ലാവര്‍ക്കും വാഷിംഗ് മെഷീന്‍ നല്‍കുമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!