0 Comments

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും വിരമിച്ച ഐ.എ.എസ്​ ഓഫിസറുമായ ഹര്‍ഷ്​ മന്ദറിന്‍റെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്​സ്​മെന്‍റ്​ പരിശോധന നടത്തി . കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ്​ പരിശോധനയെന്ന്​ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ തെക്കന്‍ ഡല്‍ഹിയിലെ വസന്ത്​ കുഞ്ച്​, അഡ്​ചിനി, മെ​ഹ്രൗലി പ്രദേശത്തെ വസതിയിലും രണ്ടു എന്‍.ജി.ഒകളിലുമായിരുന്നു ഇഡി റെയ്‌ഡ്‌ . രണ്ടു എന്‍.ജി.ഒകളില്‍നിന്നും ധനകാര്യ, ബാങ്കിങ്​ രേഖകള്‍ ഇ.ഡി ശേഖരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട രണ്ടു എന്‍.ജി.ഒകളുടെയും ഡയറക്​ടറും നിരവധി പുസ്​തകങ്ങളുടെ രചയിതാവും കൂടിയാണ് ​ മന്ദര്‍. ഇതിന് പുറമെ മനുഷ്യാവകാശം, സാമൂഹികനീതി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി പത്രങ്ങളില്‍ എഡിറ്റോറിയലും അദ്ദേഹം എഴുതുന്നുണ്ട്​.

ഡല്‍ഹി പൊലീസ്​ കഴിഞ്ഞ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച എഫ്​.ഐ.ആറിന്‍റെ അടിസ്​ഥാനത്തിലാണ്​ എന്‍ഫോഴ്​സ്​മെന്‍റ്​ പരിശോധന. കഴിഞ്ഞവര്‍ഷം ഒക്​ടോബറില്‍ എന്‍.സി.പി.സി.ആര്‍ സംഘം രണ്ടു എന്‍.ജി.ഒകളിലും പരിശോധന നടത്തിയിരുന്നു .

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *