0 Comments

അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയ മന്ത്രിസഭ അധികാരമേറ്റു . 24 അംഗ മന്ത്രിസഭയാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരിൽ ഒഴിവാക്കിയിട്ടുണ്ട്.

പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. മൂന്ന് പേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം മന്ത്രി സഭയിൽ പുതുമുഖങ്ങളാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാർട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ. വൈകിട്ട് 4.30ന് ആദ്യ മന്ത്രിസഭ യോഗം ചേരും.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *