0 Comments

മുംബൈ:നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജയില്‍ ശിക്ഷ അനുഭവിക്കുന്ന വ്യവസായി രാജ് കുന്ദ്ര ഉള്‍പ്പെട്ട കേസില്‍ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി സാക്ഷിപ്പട്ടികയില്‍. മുംബൈ പോലീസിന്റെ കുറ്റപത്രത്തിലാണ് ശില്‍പ ഷെട്ടിയെ കേസില്‍ സാക്ഷിയാക്കിയത് .

ഞാന്‍ എന്റെ ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കിലായിരുന്നു.അതുകൊണ്ട് ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അറിവില്ലായിരുന്നു എന്നാണ് ശില്‍പ ഷെട്ടി പോലീസിന് മൊഴി നല്‍കിയത് . . അതിനാല്‍ രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിഞ്ഞിരുന്നില്ല.. ശില്‍പ ഷെട്ടി മൊഴിയില്‍ പറയുന്നു.

കേസില്‍ 1400 പേജുള്ള കുറ്റപത്രമാണ് മുംബൈ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം പോണ്‍ റാക്കറ്റുമായി ബന്ധമുള്ള ‘ഹോട്ട്‌ഷോട്ട്‌സ്’ ബോളിഫെയിം എന്നീ വിവാദ ആപ്പുകളെക്കുറിച്ചും അറിയില്ല എന്നാണ് ശില്‍പ ഷെട്ടിയുടെ മൊഴി.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *