0 Comments

മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നു വീണ് നിര്‍മാണ തൊഴിലാളികൾക്ക് പരിക്കേറ്റു.14 നിര്‍മാണ തൊഴിലാളികൾക്കാണ് പരിക്കേറ്റത് . പുലര്‍ച്ചെ 4.40 ഓടെയാണ് അപകടം നടന്നത്.

പൊലിസും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക്‌ ആര്‍ക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.

ബി.കെ.സി മെയിന്‍ റോഡില്‍ നിന്ന് സാന്താ ക്രൂസ്-ചെമ്ബൂര്‍ ലിങ്ക് റോഡിനെ ബന്ധിപ്പിക്കുന്നതായിരുന്നു മേല്‍പാലം. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഫ്‌ളൈഓവറിന്റെ നിര്‍മാണ ചുമതല.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *