0 Comments

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍. രാജ്യത്തെ‍ാട്ടാകെ രണ്ടുകോടി ആളുകള്‍ക്ക് കേ‍ാവിഡ് വാക്സീന്‍ നല്‍കാന്‍ വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഒരു ദിവസം രണ്ടുകേ‍ാടി ആളുകള്‍ക്കു വാക്സീന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അതു ലേ‍ാക റെക്കോര്‍ഡായിരിക്കുമെന്നു പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു.ഇതിനായി ആരേ‍ാഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വാക്സീന്‍ എടുക്കാത്തവരെ വാര്‍ഡുതലത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനും 10 ലക്ഷം ആരോഗ്യസന്നദ്ധ പ്രവര്‍ത്തകരെയാണു ദേശീയതലത്തില്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കേരളത്തില്‍ 40,000 പേര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *