0 Comments

ന്യൂഡല്‍ഹി: 11 കൊവിഡ് മരുന്നുകള്‍ക്കുള്ള ഇളവ് ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി. കൂടുതല്‍ മരുന്നുകള്‍ക്കും യോഗം ഇളവ് നല്‍കിയിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതും ലക്‌നൗവില്‍ ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍ സംസ്ഥാനങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്ന ഇക്കാര്യത്തില്‍ കൗണ്‍സിലില്‍ ഇന്ന് തീരുമാനമുണ്ടായേക്കില്ല.

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങളിലുള്ള പ്രതിഷേധം തുടരുകയാണ് . പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം വിഷയത്തില്‍ പ്രതിഷേധവുമായി ഉത്തര്‍പ്രദേശും കൗണ്‍സില്‍ ചേരുന്നതിന് മുന്‍പ് രംഗത്തെത്തി.ജിഎസ്ടിയില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *