0 Comments

ന്യൂഡല്‍ഹി: സി.ബി.ഐയുടെ ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ഡല്‍ഹി ലോധി റോഡിലുള്ള ഓഫിസിലെ
ബേസ്‌മെന്‍റ് ഏരിയയിലാണ് തീ പിടുത്തം ഉണ്ടായത് . തീ നിയന്ത്രണ വിധേയമാക്കിയതായി ഡല്‍ഹി ഫയര്‍ സര്‍വിസ് ഡിവിഷണല്‍ ഓഫിസര്‍ എസ്.കെ. ദുആ പറഞ്ഞു. മുന്നെ ജൂലൈ എട്ടിനും ഇവിടെ തീപിടിച്ചിരുന്നു.

അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ചേര്‍നാണ്​ തീയണച്ചത്​. കെട്ടിടത്തിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *