0 Comments

റാഞ്ചി: കോവിഡ് കേസുകള്‍ കുറഞ്ഞത്തോടെ ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
റെസ്റ്റോറന്റുകള്‍ അമ്ബലങ്ങള്‍,സ്‌കൂളുകള്‍,മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കാനാണ് അനുമതി നൽകിയത് .
ജാര്‍ഖണ്ഡ് ദുരന്തനിവാരണ വിഭാഗമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.സെപ്തംബര്‍ 20 മുതലാണ് ക്ലാസുകള്‍ പുന:രാരംഭിക്കുക. 6 മുതല്‍ 8 ാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

കൊറോണ പ്രോട്ടോക്കോളുകള്‍ അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ നല്‍കിയിട്ടുണ്ട.എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും നിര്‍ബന്ധമായ മാസ്‌ക്കുകള്‍ ധരിക്കണം. ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്ബ് തന്നെ എല്ലാ അധ്യാപകര്‍ക്കും വാക്‌സിനുകള്‍ നിര്‍ബന്ധമായും നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *