0 Comments

ബെം​ഗളൂരു: ബെംഗളൂരുവിൽ വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗീകമായും സാമ്പത്തികമായും ചൂഷണം ചെയ്ത മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹെറാൾഡ് തോമസ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌ . മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ സീനിയർ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാൾഡ് മാട്രിമോണിയൽ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയിൽപ്പെടുത്തിയിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഇയാളുടെ ചൂഷണത്തിനിരയായെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഇയാളുടെ തട്ടിപ്പിന് ഇരയായ പതിനഞ്ചോളം യുവതികളുണ്ടെന്നാണ് പ്രാഥമിക വിവരം. കേരളത്തിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും അക്കാര്യം മറച്ചു വച്ചായിരുന്നു ഹെറാൾഡിൻ്റെ തട്ടിപ്പ്. സൗ​ഹൃദത്തിലാവുന്ന സ്ത്രീകളെ ലൈം​ഗീകമായി ഉപയോ​ഗിക്കുന്നത് കൂടാതെ പണവും സ്വർണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *