0 Comments

 

ഡൽഹി: രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും പരിസരത്തും ‘ജങ്ക് ഫുഡിന്’ നിരോധനം. ജങ്ക് ഫുഡിന്റെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഇനി മുതൽ രാജ്യത്തെ ഒരു സ്‌കൂളിലെയും ക്യാന്റീനിൽ ജങ്ക് ഫുഡ് അനുവദിക്കില്ല.

വിദ്യാലയങ്ങളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ്‌ വില്‍ക്കുന്നത് കർശ്ശനമായി വിലക്കിയിട്ടുണ്ട്. ജങ്ക് ഫുഡിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും കേന്ദ്രഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വിലക്കി. അതേസമയം ഗുലാബ് ജമൂന്‍, ചോലേ ബട്ടൂരേ, ന്യൂഡില്‍സ്, മധുരപലഹാരങ്ങൾ എന്നിവയും വില്‍ക്കാനാകില്ല.

കായികമേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും ഇവയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ പരസ്യം വിദ്യാലയങ്ങളിൽ നിന്നും വിലക്കും.

Leave a Reply

Your email address will not be published. Required fields are marked *