0 Comments
മുംബൈ: മഹ ചുഴലിക്കാറ്റ് നവംബര്‍ ഏഴിന് ഗുജറാത്ത് തീരത്തെത്തുമെന്ന സാധ്യതയെത്തുടർന്ന് കൊങ്കണ്‍ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മേത്ത സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. താനെ, പാല്‍ഗഢ് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
തുടർന്ന് പാല്‍ഗഢ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്നു ദിവസം അവധി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *