0 Comments

പ്രശാന്ത്‌ ഭൂഷന് എതിരായ ശിക്ഷാവിധി ഇന്ന് പുറപ്പെടുവിക്കും. കോടതിയലക്ഷ്യ കേസിൽ കുറ്റകാരൻ എന്ന് കണ്ടെത്തിയ അഭിഭാഷകൻ എതിരായ ശിക്ഷ വിധി പുറപ്പെടുവിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. മാപ്പപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷൻ വഴങ്ങിയില്ല.

ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി സംബന്ധിച്ച് ജസ്റ്റിസ് അരുൺ മിശ്ര വാദം കേട്ടിരുന്നു.
നി൪ണായക കേസിൽ ജസ്റ്റിസ് അരുൺ മിശ്ര വിധി പുറപ്പെടുവിക്കുന്നത് വിരമിക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *