
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു സൗദി. സാധാരണ നിലയിൽ എല്ലാ സ്ഥപനനങ്ങളും പ്രവർത്തിച്ചു തുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും ജോലിക്കെത്തി തുടങ്ങി.
കൂടാതെ ഇത് വരെ പ്രവർത്തനം പൂർണ്ണതോതിൽ ആരംഭിച്ചിട്ടില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങി. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി കർശനമായ മുൻകരുതലുകളാണ് സ്വീകരിച്ച് വരുന്നത്. സർക്കാർ ജീവനക്കാരുടെ ജോലി സമയം 3 ഷിഫ്റ്റുകളായി ക്രമികരിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് പൂർണമായും പിൻവലിച്ചു.