0 Comments

ന്യൂഡൽഹി: പ്രണബ് മുഖർജിയുടെ നില വീണ്ടും വഷളായി, തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. ശ്വാസകോശത്തിലെ അണുബാധ മൂർച്ഛിച്ച് ‘സെപ്റ്റിക് ഷോക്ക്’എന്ന അവസ്ഥയിലാണ് പ്രണബ് ഇപ്പോഴുള്ളതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലാണ് അദ്ദേഹം നിലവിൽ ഉള്ളതെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് 84കാരനായ പ്രണബിനെ തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായിആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം കോമ അവസ്ഥയില്‍ വെന്‍റിലേറ്ററിൽ തുടരുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *