
കൊച്ചി : ഡോളറാക്കി മാറ്റിയ കോഴപ്പണവുമായി യു.എ.ഇ. കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് ഷൗക്രിയ ഇന്ത്യ വിട്ടതു സ്വപ്ന സുരേഷിനും പി.എസ്. സരിത്തിനുമൊപ്പം. മസ്കറ്റില്‍വച്ച് ഖാലിദ് പണവുമായി പിരിഞ്ഞെന്നാണു സ്വപ്നയുടെ മൊഴി. കസ്റ്റംസും സി.ബി.ഐയും ഇതു വിശ്വസിക്കുന്നില്ല. തങ്ങളുടെ പണമായതിനാലാണു സ്വപ്നയും സരിത്തും ഒപ്പം പോയതെന്നും ഖാലിദിന്റെ നയതന്ത്ര പരിരക്ഷ പ്രയോജനപ്പെടുത്തിയെന്നുമാണു ഇപ്പോഴത്തെ നിഗമനം.
2.8 കോടി രൂപയ്ക്കു തുല്യമായ ഡോളറുമായി ഗ്രീന്‍ ചാനല്‍ വഴിയാണ് ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ് ഇന്ത്യ വിട്ടത്. താന്‍ ഖാലിദിനൊപ്പം പലതവണ ഗള്‍ഫില്‍ പോയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഖാലിദ് ഡോളര്‍ കടത്തിയെന്നും സ്വപ്ന സമ്മതിച്ചു. ഇതോടെ ഡോളര്‍ കടത്തുകേസില്‍ ഖാലിദിനെയും പ്രതിചേര്‍ക്കും. അറസ്റ്റ് വാറന്റ് ഇന്റര്‍പോളിനു കൈമാറും.