
ന്യൂയോര്‍ക്ക്: യു.എസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി പ്രസിഡന്റ് പദവിയിലെത്തുന്ന വ്യക്തി എന്ന റെക്കോര്‍ഡ് നേടിയാകും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡന് വൈറ്റ് ഹൗസിലെത്തുക. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ റെക്കോഡായിരിക്കും ഇതിലൂടെ ബൈഡന് തകര്‍ക്കുക.
2020 ലെ യു.എസ് തെരഞ്ഞെടുപ്പില്‍ 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വോട്ടിങ് നിരക്കാണ് ഇത്തവണ. നിലവില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ അമേരിക്കന്‍ പ്രസിഡന്റ് എന്ന റെക്കോർഡ് ബറാക്ക് ഒബാമയാണ്. 6,94,98,516 വോട്ടുകളാണ് ഒബാമ 2008 ല്‍ നേടിയത്. ഒബാമ നേടിയതിനേക്കാള്‍ മൂന്നുലക്ഷത്തില്‍ അധികം വോട്ടുകളാണ് നിലവിൽ ബൈഡന് നേടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോണള്‍ഡ് ട്രംപ് നേടിയ വോട്ടുകളും ഒബാമയുടെ റെക്കോര്‍ഡിന് അടുത്തെത്തിയിട്ടുണ്ട്. 6.7 കോടി വോട്ടാണ് ട്രംപ് ഇതുവരെ നേടിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനേക്കാള്‍ നിലവില്‍2 7 ലക്ഷം വോട്ടുകള്‍ക്ക് മുമ്പിലാണ് ജോ ബൈഡന്.