0 Comments

കാ​സ​ർ​ഗോ​ഡ്: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന്ത​സു​ണ്ടെ​ങ്കി​ൽ കോ​ടി​യേ​രി സെ​ക്ര​ട്ട​റി സ്ഥാ​ന​​മൊ​ഴി​യ​ണ​മെ​ന്നാണ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടത്. കാ​സ​ർ​ഗോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കവെയാണ് അ​ദ്ദേ​ഹത്തിന്റെ പ്രതികരണം.

മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ മ​ക​ൻ കോ​ടി​ക​ൾ സ​മ്പാ​ദി​ച്ചി​ട്ടും കോ​ടി​യേ​രി​യോ സ​ർ​ക്കാ​രോ അ​റി​ഞ്ഞി​ല്ലെ​ന്ന വാ​ദം ക​ള്ള​മാ​ണ്. ആ​ദ​ർ​ശം പ്ര​സം​ഗി​ക്കു​ക​യും അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം.ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വ​സ​തി​യി​ൽ ന​ട​ക്കു​ന്ന റെ​യ്ഡ് സി​പി​എ​മ്മി​ന്‍റെ ജീ​ർ​ണ​ത​യു​ടെ തെ​ളി​വാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!