
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പോയ ബാലാവകാശ കമ്മീഷനെതിരെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
കോടിയേരിയുടെ കൊച്ചുമകൾ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ഓടിയെത്തിയ ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് പാലത്തായിയിൽ പോയില്ലെന്ന് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.ബിനീഷിന്റെ വീട്ടിൽ നടക്കുന്നത് നാടകമാണ്. ബിനീഷിനെ ആദർശപുരുഷനാക്കി മാറ്റാൻ ശ്രമിക്കുന്നു. എൻഫോഴ്സ്മെന്റ് റെയ്ഡിൽ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.