0 Comments

 

ഇറാന്‍റെ തിരിച്ചടിക്ക് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഇറാന്‍, ഇറാഖ് എന്നിവിടുങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. ആക്രമണത്തിനുശേഷം എണ്ണവിലയും സ്വര്‍ണവിലയും കൂടി.സംഘർഷാവസ്ഥ കണക്കിലെടുത്താണ് വിമാന സർവീസുകൾക്ക് നിയന്ത്രണം.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ യു.എസ് വ്യോമയാന അതോറിറ്റി ആവശ്യപ്പെട്ടു. ഗള്‍ഫ് തീരത്തിലൂടെയുള്ള ജലഗതാഗതത്തിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍ഫ്രാന്‍സ്, കെ.എല്‍.എം,ലുഫ്താന്‍സ, ഫെഡറല്‍ എയര്‍ എന്നീ വിമാന കമ്പനികളും ഇറാന്‍, ഇറാഖ് ആകാശ പാതയിലൂടെയുള്ള സര്‍വീസ് നിര്‍ത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!