0 Comments

 

അബുദാബി: യുഎഇയിൽ കനത്ത മഴ. അതേസമയം വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ വെള്ളിയാഴ്ചയും ശക്തമായി തുടർന്നു. നിലവിലെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം അബുദാബി, ഷാര്‍ജ, അജ്മാന്‍ എന്നിടിവങ്ങളില്‍ ലഭിച്ച മഴ ക്ലൗഡ് സീഡിങ് കാരണമുണ്ടായതാണെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

മഴയുള്ള സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സമയങ്ങളില്‍ പാലിക്കേണ്ട വേഗപരിധി ഇലക്ട്രോണിക് സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് കര്‍ശനമായി പാലിക്കണം.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!