റിയാദ്:സൗദിയിൽ ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിയെ സുരക്ഷാ വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കേസില്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ ഇവരെ അന്വേഷണ വിധേയമായി അധികൃതര്‍ വീണ്ടും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവിന് നേരെ യുവതി ആക്രമണം നടത്തിയതെന്നാണ് വിവരം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ശരീരത്തിലേക്ക് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് പൊള്ളലേറ്റ സൗദി പൗരനെ ജിസാനിലുള്ള കിങ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.