0 Comments

 

അജ്‍മാന്‍: വാഹനത്തില്‍ നിന്ന് 7,500 റിയാല്‍ (1.40 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍. 39കാരനായ പ്രതി ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നാണ് പണം മോഷ്ടിച്ചത്.

സുഗന്ധദ്രവ്യങ്ങള്‍ പായ്ക്ക് ചെയ്ത് അയക്കുന്ന ഒരു കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് ഇയാള്‍ പണം മോഷ്ടിച്ചത്. ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ചില രേഖകള്‍ എടുക്കാനായി അകത്തേക്ക് പോയ നേരത്തായിരുന്നു മോഷണം. തുടർന്ന് ഡ്രൈവർ തിരികെ വന്നപ്പോള്‍ പണം വെച്ചിരുന്ന ബാഗ് നഷ്ടമായെന്ന് കണ്ട് ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന സിസിടിവി ക്യമറകളില്‍ നിന്നുമാണ് പ്രതിയെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്ത്. തെളിവുകള്‍ മുന്നില്‍വെച്ച് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *