0 Comments

 

മസ്‍കറ്റ്: തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ 209 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ മാന്‍പവര്‍ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മസ്‍കറ്റ് ഗവര്‍ണറേറ്റിലെ പരിശോധനാ വിഭാഗമാണ് ഇത്രയും നിയമലംഘകരെ പിടികൂടിയത്.

ജനുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യത്ത് പരിശോധനകള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

അതേസമയം പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മാന്‍പവര്‍ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!