ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെതുടര്‍ന്ന് ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സുല്‍ത്താണ് ഖാബൂസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. അതോടൊപ്പം നാല്പത് ദിവസത്തേക്ക് ഒമാന്‍ ദേശീയ പതാക താഴ്ത്തി കെട്ടും.
1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയിലാണ് ജനനം. ബുസൈദി രാജവംശത്തിന്റെ ഒമാനിലെ എട്ടാമത്തെ സുല്‍ത്താനായിരുന്നു.