ഒമാൻ: ഒമാൻ ഭരണാധികാരി ഖാസൂസ് ബിൻ സയ്യിദിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ‘സമാധാനത്തിന്റെ ദീപസ്തംഭം’ എന്നാണ് മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
”സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ നിര്യാണ വാർത്ത കേട്ടപ്പോൾ ഞാൻ അതീവദുഖിതനായി. ഒമാനെ പുരോഗതിയിലെക്ക് നയിച്ച, ദീർഘവീക്ഷണമുളള നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു. ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്താൻ ശക്തമായ നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും വിലമതിക്കാനാവാത്ത വിധത്തിൽ എന്നും നിലനിൽക്കും. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.” – എന്നുമാണ് മോദി ട്വിറ്ററിൽ കുറിച്ചത്.