ദുബായ്: യുഎഇയില്‍ നീണ്ടുനിന്ന കനത്തമഴയില്‍ റോഡ്,വ്യോമ ഗതാഗതം സ്തംഭിച്ചു. അതേസമയം തീരദേശമേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ അടുത്തകാലത്തിനിടെ ഉണ്ടായതിൽ ഏറ്റവും വലിയ മഴയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. എമിറേറ്റുകളിലോക്കെയും ഇടിയോടുകൂടിയ ശക്തമായ മഴയെത്തുടർന്ന് റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗത്തെ ബാധിച്ചു.
അതേസമയം ദുബായി, ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങള്‍ നിന്നുള്ള സര്‍വീസുകളെ മഴ സാരമായി ബാധിച്ചു. പടിഞ്ഞാറൻ തീരത്തുനിന്നും മറ്റു തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 25 മുതൽ 55വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പടിഞ്ഞാറൻ ഉഷ്ണമേഖലയിൽ നിന്നുള്ള കാറ്റും തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ തുടരുന്ന അസ്ഥിരാവസ്ഥയുമാണ് കാറ്റിനും മഴയ്ക്കും കാരണമാകുന്നത്.