മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ വിയോഗത്തിൽ തുടർന്ന് പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് തിരക്കായി. തുടർന്ന് ഡിഫന്‍സ് കൗണ്‍സില്‍ യോഗം ചേര്‍ന്നു. രാജ കുടുംബത്തിന്റെ ഫാമിലി കൗണ്‍സില്‍ യോഗം ചേര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്ന് ഡിഫന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന് മക്കളില്ല. എന്നാൽ ജീവിതകാലത്ത് അദ്ദേഹം തന്റെ പിന്‍ഗാമിയെ പരസ്യമായി പ്രഖ്യാപിച്ചിട്ടുമില്ല. ഭരണാധികാരി വിടവാങ്ങിയാല്‍ മൂന്ന് ദിവസത്തിനകം പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നാണ് നിയമം.
ഇതനുസരിച്ച് രാജകുടുംബം യോഗം ചേര്‍ന്ന് പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കും.അല്ലാത്ത പക്ഷം സുല്‍ത്താന്‍ ഖാബൂസ് എഴുതിയതും സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നതുമായ രേഖ തുറക്കും. ഇതില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തിയെ രാജ്യത്തിന്റെ അധികാരമേല്പ്പിക്കുകയാകും ഉണ്ടാകുക.