0 Comments

 

റിയാദ്: പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്ന ജനുവരി ഒമ്പതിന് റിയാദിലെ ഇന്ത്യൻ എംബസി പരിപാടികൾ സംഘടിപ്പിച്ചു. വൈകീട്ട് ആറിന് എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

തുടർന്ന് 2019ലെ എംബസിയുടെ പ്രവർത്തനങ്ങളുടെയും പ്രവാസി ഇന്ത്യൻ സമൂഹത്തിെൻറ സംഭാവനകളുടെയും സമഗ്ര റിപ്പോർട്ട് പ്രസേൻറഷനായി അവതരിപ്പിച്ചു.

ചടങ്ങിൽ നിരവധി പ്രവാസി പ്രതിനിധികൾ സംസാരിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ നാടകം, നൃത്തനൃത്യങ്ങൾ ഉൾപ്പെടെ വിവിധ കലാപരിപാടികളും വർണാഭമായി . 200ലേറെ ആളുകൾ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!