0 Comments

 

ജിദ്ദ: സൗദി അറേബ്യയിലെ അസീസിയയില്‍ തീപിടുത്തം. ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കോംപ്ലക്സിലെ കടകളില്‍ ചൊവ്വാഴ്ച വൈകുന്നേരം 3.30ഓടെയാണ് തീപിടിച്ചത്. ഉടന്‍തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി.

അതേസമയം തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാനും പിന്നീട് നിയന്ത്രണ വിധേയമാക്കാനും സാധിച്ചതായി സിവില്‍ ഡിഫന്‍സ് മക്ക മേഖല വക്താവ് കേണല്‍ മുഹമമ്ദ് ബിന്‍ ഉസ്‍മാന്‍ അല്‍ഖര്‍നി വ്യക്തമാക്കി.

അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകളാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!