അബുദാബി: യുഎഇയില്‍ കഴിഞ്ഞദിവസം പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മറ്റ് എമിറേറ്റുകളുടെ ചില ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു.
എന്നാൽ ഇന്ന് അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നലകിയിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ കാറ്റടിക്കുന്നതിനൊപ്പം കടല്‍ പ്രക്ഷുബ്ധമാവുകയും ചെയ്യും. ഇതോടെ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റ് ചിലയിടങ്ങളിൽ പൊടിക്കാറ്റിനും കാരണമാകും. ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങളും പ്രതികൂല കാലാവസ്ഥ നേരിടുന്നതിനുള്ള നിര്‍ദേശങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പൊലീസ് നല്‍കും. അത്യാവശ്യ സാഹചര്യങ്ങള്‍ നേരിടാന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സംഘങ്ങളെ നിയോഗിച്ചിട്ടുള്ളതായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയും അറിയിച്ചു.