0 Comments

 

ഷാര്‍ജ: കടലില്‍ ജെറ്റ് സ്കീയിങിനിടെയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. വെള്ളിയാഴ്ച ഷാര്‍ജയിലെ അല്‍ മംസര്‍ ബീച്ചിലായിരുന്നു അപകടം. മരിച്ച 29കാരനായ ഡോക്ടർ പാകിസ്ഥാന്‍ പൗരനാണെന്നാണ് അധികൃതര്‍ പുറത്തിവിടുന്ന വിവരം.

യുവാവും ഭാര്യയും ഒരുമിച്ചാണ് ജെറ്റ് സ്കീയിങ് നടത്തിയത്. കടലില്‍ വെച്ച് മറ്റൊരു ജെറ്റ് സ്കീയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പെട്ട രണ്ടാമത്തെ ജെറ്റ് സ്കീയിലുണ്ടായിരുന്ന റൈഡറും പരിക്കുകളോടെ ആശുപത്രിയിലാണ്.

മരിച്ച യുവാവിന്റെ മൃതദേഹം ഷാര്‍ജയിലെ കുവൈത്തി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!