0 Comments

 

കുവൈത്ത് സിറ്റി: കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി ഗോ എയര്‍. ജനുവരി 24 മുതല്‍ മാര്‍ച്ച് 28 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. അതേസമയം ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ് കമ്പനി അവസാനിപ്പിച്ചു. ട്രാവല്‍ ഏജന്‍സികള്‍ക്കും സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് കമ്പനി നൽകിയിട്ടുണ്ട്.

കുവൈത്തില്‍ നിന്ന് എല്ലാ ദിവസവും രാത്രി 11.55ന് പുറപ്പെടുന്ന വിമാനം രാവിലെ 7.30നാണ് കണ്ണൂരില്‍ എത്തിയിരുന്നത്. തിരികെ രാത്രി 8.30ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11ന് കുവൈത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കുവൈത്ത് വിമാനത്താവളത്തില്‍ നേരിട്ട സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സര്‍വീസുകള്‍ നാല് മണിക്കൂറോളം വൈകിയിരുന്നു. ഒരേ വിമാനം തന്നെ മടക്കയാത്രയ്ക്കും ഉപയോഗിക്കുന്നതിനാല്‍ തിരികെയുള്ള സര്‍വീസും വൈകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!