0 Comments

 

ദുബായ്: യുഎഇയില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നീണ്ടുനിന്ന കനത്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ വിവിധയിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. ഇതോടെ പ്രധാന ഹൈവേകളിലടക്കം രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെട്ടു. അതേസമയം നിരവധി സ്ഥലങ്ങളില്‍ നിന്ന് വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ദുബായ്-ഷാര്‍ജ റോഡില്‍ രാവിലെ തന്നെ നീണ്ട ഗതാഗതക്കുരുക്കാണുണ്ടായത് . വാഹനാപകടങ്ങളെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസപ്പെട്ടത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ദുബായ് പൊലീസ് അറിയിപ്പ് നല്‍കി.

ദുബായിലേക്കുള്ള ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ വര്‍ഖ എക്സിറ്റ് മുതലുള്ള ഭാഗത്ത് വെള്ളം കയറിയതിനാല്‍ ഗതാഗതക്കുരുക്കുണ്ടെന്ന് പൊലീസ് ഒടുവിൽ ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!