0 Comments

 

മസ്‍കത്ത്: കടലിലുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതല്‍ ഒമാനിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ നീണ്ടുനിൽക്കുന്നു. രാവിലെ മുതൽ മസ്‍കത്ത്, മുസന്ദം, നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഖിലിയ ഗവര്‍ണറേറ്റുകളിലും പിന്നീട് സൗത്ത് ശര്‍ഖിയയിലും മഴ ശക്തമായി തുടരുകയാണ്.

അടുത്ത ആറ് മണിക്കൂറില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ കടലിലെ തിരമാലകള്‍ മൂന്ന് മീറ്ററിലധികം ഉയരം പ്രാപിക്കും. കടലില്‍ പോകുന്നവരും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രതപാലിക്കണം.

ഇത്തവണ സൗത്ത് ശര്‍ഖിയയിലെ റാസ് അല്‍ ഹദ്ദിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. മസ്കത്ത് സിറ്റിയില്‍ 42.8 മില്ലീമീറ്ററും സീബില്‍ 31.2 മില്ലീമീറ്ററും മഴ പെയ്തു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!