റിയാദ്: ജിദ്ദയിലെ ഇലക്ട്രിക് സൂഖിൽ തീപിടിത്തം. അസീസിയ ഡിസ്ട്രിക്റ്റിലെ ഇലക്ട്രിക് സാധനങ്ങൾ വിൽക്കുന്ന സൂഖിലായിരുന്നു വൻ തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.15 നാണ് ഇലക്ട്രിക് കോംപ്ലക്സിനുള്ളിലെ കടകളിൽ തീ പടർന്നത്.
തുടർന്ന് ഉടൻതന്നെ അഗ്നിശമന സേനയുടെ നിരവധി യൂനിറ്റുകൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്നും മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനി പറഞ്ഞു. തുടർന്ന് തീ നിയന്ത്രവിധേയമാക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ വേണ്ട മുൻകരുതലെടുക്കുകയും ചെയ്തതായും വക്താവ് വ്യക്തമാക്കി.