0 Comments

 

റിയാദ്​: തണുപ്പിൽ നിന്ന്​ രക്ഷനേടാൻ വീട്ടിനുള്ളിൽ കൽക്കരി കത്തിച്ചു. എന്നാൽ സംഭവം വഷളായതോടെ​ പുകകയറി ശ്വാസം തടസ്സമുണ്ടായ കുടുംബത്തെ സൗദി റെഡ്​ക്രസൻറ്​ രക്ഷ​പ്പെടുത്തി. ഒമ്പത്​ പേരടങ്ങുന്ന കുടുംബമാണ്​ വീട്ടിൽ കുടുങ്ങിയത്​. വീട്ടിനുള്ളിൽ കൽക്കരി കത്തിച്ച ശേഷം ഉയർന്ന ചൂടും പുകയും കാരണം ഇവരെല്ലാം ശ്വാസം മുട്ടി അവശരാകുകയായിരുന്നു.

അതേസമയം അയൽവാസിയാണ്​ വിവരം അറിയിച്ചതെന്ന്​ റെഡ്​ക്രസൻറ് അതോറിറ്റി വൃത്തങ്ങൾ​ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മുഴുവനാളുകളെയും കിങ്​ ഫഹദ്​ ആശുപത്രി, ഉഹ്​ദ്​ ആശുപത്രി എന്നിവിടങ്ങളിലേക്ക്​ മാറ്റി.

നിലവിൽ എല്ലാവരുടെയും ആരോഗ്യ നില തൃപ്​തികരമാണ്​. തണുപ്പിൽ നിന്ന്​ രക്ഷതേടി വീടിനുള്ളിൽ ഹീറ്ററുകളും കൽകരിക്കളും ഉപയോഗിക്കുന്നവർ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ നി​ർദേശങ്ങൾ പാലിക്കണമെന്ന്​ അധികൃതർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!