
റാസല്‍ഖൈമ: പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയായ പിതാവിന് കോടതി വധശിക്ഷ വിധിച്ചു. റാസല്‍ഖൈമയിലാണ് സംഭവം. പെൺകുട്ടിയെ നിര്‍ബന്ധിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.
എന്നാൽ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പിതാവിൽ നിന്ന് രക്ഷപെട്ട് പെണ്‍കുട്ടി തന്റെ കൂട്ടുകാരിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അവസ്ഥ മനസിലാക്കിയ കൂട്ടുകാരിയുടെ അച്ഛനാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ശേഷം റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.