0 Comments

 

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ അൽബാഹയിലാണ് അപകടമുണ്ടായത്. എതിർ ദിശയിലെത്തിയ രണ്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് രണ്ട് യൂണിറ്റോളം ആംബുലൻസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

സംഭവസ്ഥലത്ത് മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!